കേളി ഉമ്മുൽ ഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു

കേളി ഉമ്മുൽ ഹമാം ഏരിയ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.


റിയാദ്> കേളി കലാസാംസ്‌കാരിക വേദി ഉമ്മുൽ ഹമാം ഏരിയയുടെ അഞ്ചാം സമ്മേളനത്തിന്റെ ഭാഗമായി ‘പ്രവാസിയും പുനരധിവാസവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹ ഹാളിൽ നടത്തിയ സെമിനാറിൽ ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് മോഡറേറ്ററായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രവാസികളിൽ നിന്നും എമിഗ്രെഷൻ ഇനത്തിലും, എമ്പസികൾ സർവീസ്ചാർജ് ഇനത്തിലും ഈടാക്കിയ വൻ തുക കെട്ടിക്കിടക്കുമ്പോഴും പ്രവാസികളുടെ പുനഃരധിവാസമുൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേരള സർക്കാർ പ്രവാസി പെൻഷൻ ഉയർത്തിയും തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി 2000 കോടിയുടെ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും രാജ്യത്തിന്റെ സമ്പത്ത് ഘടനയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്ന ഒരു വിഭാഗം എന്ന പരിഗണന പോലും നൽകാതെ കേരളത്തിന്റെ സഹായാഭ്യർത്ഥനയെ നിഷ്കരുണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും സതീഷ് കുമാർ അഭിപ്രായപ്പെട്ടു. ഏരിയ രക്ഷാധികാരി സമിതി അംഗം സുരേഷ് പ്രബന്ധം അവതരിപ്പിച്ചു. പ്രവാസി പുനരധിവാസത്തെ കുറിച്ചുള്ള സംശയങ്ങളും നിരവധി നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വന്നു. പ്രവാസികളുടെ മക്കൾക് ഉന്നത പഠനത്തിനായുള്ള വിദ്യാഭ്യാസ ഗ്രാന്റ് വർധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വം അനുവദിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ ഭവന ലോൺ ലഭ്യമാക്കുക എന്നിവയായിരുന്നു ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾ. ചർച്ചകൾക്ക്  കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ മറുപടി പറഞ്ഞു. ഉമ്മുൽ ഹമാം ഏരിയ പ്രസിഡന്റ്‌ ബിജു,  രക്ഷാധികാരി  സമിതി അംഗം ചന്ദു ചൂഢൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുറൂജ് യൂണിറ്റ് സെക്രട്ടറി മൻസൂർ, ട്രഷറർ  വീപീഷ് രാജ്, ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്‌ റോയ് തോമസ്, ഉമ്മുൽ ഹമാം നോർത്ത് യൂണിറ്റ് പ്രസിഡന്റ്‌ ഷാജഹാൻ, അഖീക് യൂണിറ്റ് പ്രസിഡന്റ്‌ അനിൽ, ട്രഷറർ സുധിൻ കുമാർ, അബ്ദു സലാം, അക്ബർ അലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ ജോയിന്റ് സെക്രട്ടറി കലാം സ്വാഗതവും, രക്ഷാധികാരി സമിതി അംഗം അബ്ദുൽ കരീം നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News