നസീമിന് കേളി യാത്രയയപ്പ് നൽകി

നസീമിനുള്ള ഉപഹാരം സെക്രട്ടറി എസ് സന്ദീപ് കുമാർ കൈമാറുന്നു


റിയാദ്> പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി മജ്‌മ യൂണിറ്റ് ജോയിന്റ് സെക്രട്ടറി നസീമിന് കേളി മജ്‌മ യൂണിറ്റിന്റെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്‌പൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എസ് സന്ദീപ് കുമാർ സ്വാഗതം പറഞ്ഞു. കേളി മലാസ് ഏരിയ സെക്രട്ടറി സജിത്ത്  കെ പി, യൂണിറ്റ് വൈസ് പ്രസിഡന്റ് അനീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ, മജീഷ്, നിസാമുദീൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിറാജ്, യൂണിറ്റ് മെമ്പർമാരായ അബ്ദുൽ റഷീദ്, രജീഷ്, മൻസൂർ, ഷബീർ, ഷൗക്കത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി എസ് സന്ദീപ് കുമാർ നസീമിന് കൈമാറി. കോഴിക്കോട് എലത്തൂർ സ്വദേശിയായ നസീം കഴിഞ്ഞ അഞ്ചു വർഷത്തോളമായി മജ്‌മയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരുന്നു. യാത്രയപ്പിനു നസീം  നന്ദിപറഞ്ഞു. Read on deshabhimani.com

Related News