കേളി സ്നേഹ സ്പർശം; ധാരണാപത്രം കൈമാറി

എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് കേളി സ്നേഹ സ്പർശം ധാരണാപത്രം കൈമാറുന്നു


റിയാദ്  > കോഴിക്കോട് ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്‌തു നൽകുന്നതിന് പാചകക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേളി കലാസാംസ്‌കാരിക വേദി ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ ധാരണാപത്രം കൈമാറി. ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം പാചകം ചെയ്‌തു നൽകുന്ന പാചകക്കാരന്റെ ഒരു വർഷത്തെ ശമ്പളം നൽകാനാണ് അധികൃതരുമായി കേളി ധാരണയിലെത്തിയിരിക്കുന്നത്. കേളിയുടെ സ്നേഹസ്‌പർശം പദ്ധതിയിൽ കേരളത്തിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുലക്ഷം പൊതിച്ചോർ നൽകുന്ന ഹൃദയപൂർവം കേളി പദ്ധതിയുടെ ഭാഗമായാണ് ധരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്  ‘ഹൃദയ പൂർവം കേളി’ പദ്ധതി. സിപിഐ എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രബീഷ് അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് നോർത്ത് മണ്ഡലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ആശുപത്രി സൂപ്രണ്ട് അനൂപ് വേണുഗോപാലിന് ധാരണാപത്രം കൈമാറി. കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഹസൻ കോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോക്‌ടർ ബിജു, കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം സജിത്ത് എന്നിവർ സംസാരിച്ചു. കേളി പ്രവർത്തകനായിരുന്ന ചെക്കുട്ടി ചടങ്ങിന് നന്ദി പറഞ്ഞു.   Read on deshabhimani.com

Related News