കേളി ഇടപെടൽ; തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



റിയാദ്> അൽഖർജിൽ  മരണമടഞ്ഞ നെയ്യാറ്റിൻകര കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ബൈജു ദിവാകരന്റെ (53) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലായിരുന്നു അന്ത്യം. 22 വർഷമായി അൽഖർജ് സനയ്യയിൽ റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. അൽഖർജ് സനയ്യയിലെ പൊതുപ്രവർത്തകരായ ജനീഷ്, വിനേഷ്, ജയകുമാർ എന്നിവരടങ്ങുന്ന ജനകീയ കമ്മറ്റി രൂപീകരിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. അച്ഛൻ :ദിവാകരൻ, അമ്മ: - ബേബി ഭാര്യ: ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. തിരുവനന്തപുരം എയർപോർട്ടിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സംസ്ക്കാര ചടങ്ങിൽ നെയ്യാറ്റിൻകര എംഎൽഎ അൻസലൻ, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ, ലോക്കൽ സെക്രട്ടറി ശശിധരൻ നായർ, ഏരിയാ കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, കേരളാ പ്രവാസി സംഘം പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.   Read on deshabhimani.com

Related News