കെ വി മധുസൂദനന് കേളി യാത്രയപ്പ് നൽകി

മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡൻറ് മനോജ് കൈമാറുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദി  ജീവകാരുണ്യ വിഭാഗം മുൻ കേന്ദ്ര കമ്മിറ്റി അംഗവും, ബത്ത ഏരിയ അതീഖ യൂണിറ്റ് എക്സികുട്ടീവ് അംഗവുമായ കെ വി മധുസൂദനന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ മധുസൂദനൻ കഴിഞ്ഞ 30 വർഷമായി അതീഖയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആദ്യ കാലഘട്ടം മുതൽ കേളി അംഗമായ മധുസൂദനൻ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുമ്പോൾ പ്രവാസികളുടെ നിരവധി വിഷയങ്ങളിൽ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. അതീഖ യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് എക്സികുട്ടീവ് അംഗം കൃഷ്ണൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി.  യൂണിറ്റ് പ്രസിഡന്റ് മനോജ് സ്വാഗതമാശംസിച്ചു. യൂണിറ്റ് എക്സികുട്ടീവ് അംഗം ഷാജി അധ്യക്ഷത വഹിച്ചു.  കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറിമാരായ അനിൽ അറക്കൽ, സലിം മടവൂർ, അതീഖ യൂണിറ്റ് നിർവാഹക സമിതി അംഗങ്ങളായ ബിനോയ്, അഭിദേഷ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം  പ്രസിഡൻറ് മനോജ് കൈമാറി. മധുസൂദനൻ യാത്രയയപ്പിന് നന്ദി പറഞ്ഞു.   Read on deshabhimani.com

Related News