കേളി പ്രവർത്തകൻ വിൻസന്റ് ഗബ്രിയേലിന് യാത്രയയപ്പ്

വിൻസന്റിനുള്ള വിമാന ടിക്കറ്റ് കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി കൈമാറുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദി, മലാസ് ഏരിയ ജരീർ യൂണിറ്റ് അംഗം വിൻസന്റ് ഗബ്രിയേലിന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിലധികമായിട്ടും സ്പോൺസർ ഇക്കാമ പുതുക്കി നൽകാത്തതിനാൽ കേളിയുടെ ഇടപെടലിലാണ് നാട്ടിൽ പോകാനുള്ള യാത്രാ രേഖകൾ ശരിയാക്കിയത്. കേളി മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരാണ് എമ്പസിയുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തിയത്. യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്  ദാസൻ കൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സുജിത്ത് വി എം സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീവർഗ്ഗീസ് ഇടിച്ചാണ്ടി, ഫിറോസ് തയ്യിൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവക്കുർശ്ശി, ജോയിന്റ് സെക്രട്ടറി ഫൈസൽ കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം വിൻസന്റിന് സെക്രട്ടറി സുജിത്ത് വി എം കൈമാറി. യൂണിറ്റ് അംഗങ്ങൾ ഏർപ്പാടാക്കിയ വിമാന ടിക്കറ്റ് കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി വിൻസന്റിന് കൈമാറി. വിൻസന്റ് ഗബ്രിയേൽ യാത്രയയപ്പിന് നന്ദി പറഞ്ഞു.       Read on deshabhimani.com

Related News