കെട്ടിടത്തിൽ നിന്നും വീണ് മരിച്ച ഹരിപ്പാട് സ്വദേശിയുടെ മൃതദേഹം കേളി നാട്ടിലെത്തിച്ചു



റിയാദ് > സൗദിയിൽ വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ കാൽ തെന്നി വീണ് മരണമടഞ്ഞ ആലപ്പുഴ ഹരിപ്പാട് സ്വദേശി രൂപേഷ് കുമാറിന്റെ (43) മൃതദേഹം കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ബത്ഹ ഇഷാറ റെയിലിനടുത്തുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അപകടം. കഴിഞ്ഞ പതിനഞ്ചു വർഷമായി നിർമ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു . നല്ലപോച്ചയിൽ യശോദരൻ - കമലമ്മ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ അമ്പിളി, അനുരൂപ്, അസിൻരൂപ എന്നിവർ മക്കൾ. അഞ്ചു വർഷത്തിലേറെയായി നാട്ടിൽ പോയിട്ടില്ലാത്ത രൂപേഷിന്റെ ഇക്കാമ കഴിഞ്ഞ നാലു വർഷമായി  പുതുക്കിയിട്ടില്ല. കൂടാതെ പാസ്‌പോർട്ടിന്റെ കാലാവധിയും അവസാനിച്ചിരുന്നു.  നിരവധി നിയമകുരുക്കുകൾ ഉണ്ടായിരുന്ന വിഷയത്തിൽ ഇന്ത്യൻ എമ്പസ്സിയുടെ സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാ സാംസ്കാരിക വേദി നേതൃത്വം നൽകിയത്. കുടുംബ സുഹൃത്ത് ഉദയൻ, ദമാമിലെ മറ്റു സുഹൃത്തുക്കൾ എന്നിവർ മറ്റ്‌ അനുബന്ധ ചെലവുകൾ വഹിച്ചു. ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹത്തിനൊപ്പം കുടുംബ സുഹൃത്ത് ഉദയൻ അനുഗമിച്ചു. Read on deshabhimani.com

Related News