കേളിയുടെ ചികിത്സാ സഹായം സന്തോഷ് കുമാറിന്‌ കൈമാറി



കണ്ണൂർ>  കേളി കലാസാംസ്കാരിക വേദി റോദ ഏരിയയിലെ അംഗമായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി സന്തോഷ് കുമാറിനായി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. സന്തോഷ് കുമാറിന്റെ വീട്ടിലെത്തി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് സഹായം കൈമാറിയത്. കേളി റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാർ ട്രയിലർ ഡ്രൈവർ ആയിരുന്നു. ജോലിക്കിടെ  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ  2 മാസത്തോളം ചികിത്സയിൽ കഴിഞ്ഞു.  മുട്ടിന് മുകളിലായി കാൽ മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് വിൽചെയറിൽ നാട്ടിൽ തുടർ ചികിത്സക്ക് പോവുകയായിരുന്നു. കേളി റോദ ഏരിയയിലെ പ്രവർത്തകരും കേന്ദ്ര കമ്മറ്റിയുമാണ് സന്തോഷ് കുമാറിന്റെ തുടർ ചികിത്സക്കായി ഫണ്ട് സ്വരൂപിച്ചത്. ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. സിപിഐ എം മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം എ കെ രാജൻ, മയ്യിൽ ലോക്കൽ സെക്രട്ടറി എം.ഗിരീശൻ, ബ്രാഞ്ച് സെക്രട്ടറി ജിതിൻ, പ്രവാസി സംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് മനോജ്, കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവൻ ചൊവ്വ, കുഞ്ഞിരാമൻ മയ്യിൽ, ഗോപിനാഥൻ വേങ്ങര, മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത്, റോദ മുൻ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ബാബു പറശ്ശിനി, രാധാകൃഷ്ണൻ, അജയൻ, കേളി അംഗങ്ങളായ അൻഷാദ്, ഗിരീശൻ, ഷിബിൻ, ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി കെ.വി.ശിവൻ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News