ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ വചൻ സുനിലിനെ ആദരിച്ചു

കേളി ആക്ടിങ്‌ സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ വചൻ സുനിലിന് കേളിയുടെ ഉപഹാരം കൈമാറുന്നു


റിയാദ് > ഇന്ത്യയുടെ പതിനാല് പ്രസിഡന്റ്റുമാരുടെയും പതിനഞ്ച് പ്രധാനമന്ത്രിമാരുടെയും ഫോട്ടോകൾ എ4 പേപ്പറിൽ വരച്ച്‌ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ റിയാദിലെ മലയാളി വിദ്യാർഥി വചൻ സുനിലിനെ കേളി കലാസാംസ്കാരിക വേദി ആദരിച്ചു. മോഡേൺ മിഡിൽ ഈസ്റ്റ്‌ ഇന്റർനാഷണൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വചൻ. കേളിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിനാണ്‌ വചനിനെ ആദരിച്ചത്. 2x3 സെന്റീ മീറ്റർ വലുപ്പത്തിൽ പെൻസിൽ കൊണ്ടാണ് വചൻ സ്കെച്ചുകൾ ആലേഖനം ചെയ്തത്. ഹരിയാന ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അധികൃതർ ‘Maximum Pencil Sketches of Indian Prime Ministers and Presidents’ എന്ന ശീർഷകത്തിലാണ് വചന് റെക്കോർഡ് നൽകിയത്‌. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയായ വചൻ സുനിൽ, മലയാളം മിഷൻ  സൗദി  ചാപ്റ്റർ സംഘടിപ്പിച്ച ഡ്രോയിങ്ങ് മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിനും അപേക്ഷ നൽകി  കാത്തിരിക്കുകയാണ് വചൻ. കഴിഞ്ഞ 5 വർഷമായി ഡ്രോയിങ് പഠിക്കുന്ന വചൻ സുനിൽ റിയാദിലെ ഷിനു ആർട്സിലും, ഇപ്പോൾ മുംബൈ ആസ്ഥാനമായുള്ള  ‘സ്ക്രിബിൾസ് ആൻഡ് സ്കെച്ചസ്’ എന്ന സ്ഥാപനത്തിലും ചിത്രരചനാ വിദ്യാർഥിയാണ്‌. കേളി കലാസംസ്ക്കാരിക വേദി കേന്ദ്രക്കമ്മറ്റിയംഗവും റൗദ ഏരിയാ സെക്രട്ടറിയുമായ  സുനിൽ സുകുമാരന്റെയും മോഡേൺ മിഡിൽ ഈസ്റ്റ്‌ സ്കൂൾ അധ്യാപിക അനു സുനിലിന്റെയും മകനാണ് വചൻ, സഹോദരി  വേദ സുനിൽ. ‘മെമ്മറി മാരത്തോൺ’ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയ യുക്ത ആർ മനോജിനേയും വിസ്മയ ആർ മനോജിനേയും കേളി അനുമോദിച്ചു.   Read on deshabhimani.com

Related News