കേളി അസിസീയ ഏരിയ ഇഎംഎസ് - എകെജി അനുസ്‌മരണം സംഘടിപ്പിച്ചു

കേളി അസിസീയ ഏരിയ സംഘടിപ്പിച്ച ഇഎംഎസ് - എകെജി അനുസ്മരണത്തിൽ കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തുന്നു


റിയാദ് > കേളി കലാസാംസ്‌കാരിക വേദി അസിസീയ ഏരിയ ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം  അജിത് ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സുധീർ പോരേടം അനുസ്മരണ പ്രമേയം  അവതരിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ് നരിക്കോട്, റഫീഖ് അരിപ്ര, സുഭാഷ്, സിമന്റ്‌ യൂണിറ്റ് അംഗം ഷംസുദ്ധീൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ ഷാജി റസാഖ് നന്ദി പറഞ്ഞു.     Read on deshabhimani.com

Related News