കേളി മലാസ് ഏരിയ ഓണമാഘോഷിച്ചു

എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നു.


റിയാദ് > കേളി കലാസംസ്കാരിക വേദി മലാസ് ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.  അൽ അർക്കാൻ ട്രാവൽസും ക്വിക്ക് ക്ളീൻ ട്രേഡിങും മുഖ്യ പ്രായോജകരായ "ആവണി 2022" എന്ന പേരിട്ട ഓണാഘോഷം റിയാദിലെ അൽ-അമാക്കാൻ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശില്പങ്ങൾ, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങൾ, പാട്ടുകൾ, മിമിക്രി, മാജിക് ഷോ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി കലാപരിപാടികൾ അരങ്ങേറി. 700 ഓളം പേർക്ക് കേളി പ്രവർത്തകർ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സംഘാടകസമിതി ചെയർമാൻ നൗഷാദ് ടി.ബിയുടെ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ കേളി മലാസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവ്വക്കുർശ്ശി  അധ്യക്ഷനായി. ഏരിയ സെക്രട്ടറി സജിത്ത് കെ.പി സ്വാഗതം പറഞ്ഞു. പ്രമുഖ പ്രവാസ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി സബീന സാലി, കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി ആക്റ്റിംഗ് കൺവീനർ സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, അൽ അർക്കാൻ ട്രാവൽസ് പ്രതിനിധിയും കേളി പ്രസിഡന്റുമായ സെബിൻ ഇഖ്‌ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, മീനുമിക്സ് ഫക്രൂ ഇന്റർനാഷണൽ പ്രതിനിധി മുസ്തഫ നെടുംകണ്ടൻ, ഖസർ ഹൈപ്പർമാർക്കറ്റ് പ്രതിനിധി സയ്യിദ്, ലുഹ പാരഗൺ ഗ്രൂപ്പ് സി.ഇ.ഒ ബഷീർ മുസലിയാരകത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേളി കേരളത്തിന്‌ കൊടുക്കുന്ന ഒരു ലക്ഷം പൊതിച്ചോറിൽ 25,000 പൊതിച്ചോറ്  മലാസ് ഏരിയ നൽകുമെന്ന് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ സാംസ്‌കാരിക സമ്മേളനത്തിൽ അറിയിച്ചു. അതിന്റെ ആദ്യ ഗഡുവായി 3725 പൊതിച്ചോറിന്റെ തുക ഏരിയ ട്രഷറർ നൗഫൽ ഉള്ളാട്ട്ചാലി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് കൈമാറി. ലുഹ പാരഗൺ ഗ്രൂപ്പ് ഉടമ ബഷീർ 200 പൊതിച്ചോറ് സംഭാവന നൽകാൻ സന്നദ്ധത അറിയിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത ഗായകൻ സജീർ പട്ടുറുമാൽ, ഗായിക ദേവിക എന്നിവർ അവതരിപ്പിച്ച ഗാനമേള അരങ്ങേറി. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള ഉപഹാരങ്ങളും, സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും വിതരണം ചെയ്തു. സംഘാടകസമിതി നടത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹനായ മന്സൂറിന് അൽ അർക്കാൻ ട്രാവൽസ് മാനേജർ സെബിൻ ഇഖ്‌ബാൽ റിയാദ് - കൊച്ചി വിമാന ടിക്കറ്റ് കൈമാറി. സാംസ്‌കാരിക സമ്മേളനത്തിന് സംഘാടകസമിതി കൺവീനർ ഗിരീഷ് കുമാർ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News