കേളി കുടുംബവേദി ‘ഓണോത്സവം 2022’



റിയാദ്> കേരളത്തനിമ വിളിച്ചോതുന്ന കലാപരിപാടികളും, ഓണസദ്യയുമൊരുക്കി കേളി കുടുംബവേദി  2022 ലെ ഓണാഘോഷം ‘ഓണോത്സവം 2022’ അതിവിപുലമായി  ആഘോഷിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വർണ്ണാഭമായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. സാംസ്‌കാരിക സമ്മേളനത്തിൽ കേളി കുടുംബവേദി  വൈസ് പ്രസിഡന്റ് സജീന വി എസ് അധ്യക്ഷയായിരുന്നു. കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷഹീബ വി കെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.  കേളി രക്ഷാധികാരി  കൺവീനർ കെ.പി.എം സാദിഖ്, കേളി സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, കേളി പ്രസിഡണ്ട് ചന്ദ്രൻ തെരുവത്ത്, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, വിദ്യ ജി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കേളി രക്ഷാധികാരി കമ്മിറ്റി അംഗവും കുടുംബവേദിയുടെ ചാർജ്ജ് വഹിച്ചിരുന്ന സതീഷ്കുമാറിനെ ഉപഹാരം നൽകി ആദരിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സീബ കൂവോട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News