ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌ത പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കണമെന്ന് കേളി മുസാമിയ ഏരിയ

കേളി മുസാമിയ ഏരിയ സമ്മേളനം രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്യുന്നു


റിയാദ്> തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിൽ പെട്ട് നാടണയാൻ കഴിയാതെ നിരവധി പ്രവാസികൾ പ്രയാസമനുഭവിക്കുന്നു. നിയമാനുസൃത രേഖകൾ ഇല്ലാത്തതിനാൽ ജോലിചെയ്യുവാനോ, ഭക്ഷണത്തിനോ, താമാസത്തിനോ പോലും സാമ്പത്തികമില്ലാത്ത അവസ്ഥയിൽ യാതന അനുഭവിക്കേണ്ടി വരുന്നു. എന്നാൽ ഈ പ്രശ്നപരിഹാരത്തിനായി സൗദി ഗവണ്മെന്റ് ഒരുക്കിയ  വഴികളിലൂടെ നാടണയുന്നതിനായി ഇന്ത്യൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഈ വിഷയത്തിൽ ഇന്ത്യൻ എംബസി ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിക്കണമെന്നും, സൗദി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന കാലതാമസങ്ങൾക്ക് പരിഹാരം കാണുന്നതിനും, ദുരിതമനുഭവിക്കുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേളി മുസാമിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മുസാമിയ  അഞ്ചാമത് ഏരിയ സമ്മേളനം സഖാവ് പി കൃഷ്‌ണപിള്ള നഗരിയിൽ നടന്നു. അൽഖുവയ്യ യൂണിറ്റ് അംഗം നൗഷാദ്  ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് നടരാജൻ താൽക്കാലിക അധ്യക്ഷനായി. സന്തോഷ് രക്തസാക്ഷി പ്രമേയവും, അനീഷ് അബൂബക്കർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ പ്രവർത്തന റിപ്പോർട്ടും ജോ. ട്രഷറർ വിജയൻ വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. നാലു യൂണിറ്റിൽ നിന്നായി ഏഴുപേർ ചർച്ചയിൽ പങ്കെടുത്തു. ഷമീർ പുലാമന്തോൾ, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ എന്നിവർ ചർച്ചക്ക് മറുപടി നൽകി. ഷമീർ പുലാമന്തോൾ പ്രസിഡന്റ്, നിസാറുദ്ധീൻ സെക്രട്ടറി, ഷാൻ മഞ്ഞപ്പാറ ട്രഷറർ, വിജയൻ, ഇഖ്ബാൽ, വൈസ് പ്രസിഡന്റുമാർ, നടരാജൻ, സന്തോഷ് ജോയിന്റ് സെക്രട്ടറിമാർ, മുഹമ്മദാലി ജോയിന്റ് ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സാബു, സുനിൽ, സുരേഷ്, വേലു ബാലു, ജെറി തോമസ് എന്നിവർ അവതരിപ്പിച്ച ലൈഫ് മിഷൻ പദ്ധതി പ്രവാസികൾക്കും അനുവദിക്കുക, കേരള മോഡൽ വികസന പദ്ധതികൾ അട്ടിമറിക്കരുത്, വിമാന യാത്രാ നിരക്ക് വർധനവ് നിയന്ത്രിക്കുക, നീറ്റ് പരീക്ഷ മാനദണ്ഡങ്ങൾ മാറ്റുക, എമ്പസ്സിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികളെ താമസം വിനാ നാട്ടിലെത്തിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കേന്ദ്ര കമ്മറ്റി അംഗം ജോഷി പെരിഞ്ഞനം, ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഷാൻ മഞ്ഞപ്പാറ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ലാൽ, സുരേഷ്, വിജയൻ (രജിസ്‌ട്രേഷൻ) നടരാജൻ, സന്തോഷ്, ഷാജി  (പ്രസീഡിയം) നിസാറുദ്ധീൻ, മധു ബലുശ്ശേരി, ഷമീർ പുലാമന്തോൾ (സ്റ്റിയറിങ്) ജെറി തോമസ്, ലാൽ, (പ്രമേയം) നൗഷാദ്, വിജയൻ, ഷാൻ മഞ്ഞപ്പാറ (ക്രഡൻഷ്യൽ) അനീഷ് അബൂബക്കർ, രാജേഷ്, ബിനോയ് കണ്ണൻ (മിനുറ്റ്സ്) എന്നിവരടങ്ങിയ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. സമ്മേളനത്തിന് പുതിയ സെക്രട്ടറി നിസാറുദ്ധീൻ നന്ദി പറഞ്ഞു.   Read on deshabhimani.com

Related News