സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022: ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ആറാം വാരം നടന്ന മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചുകൾക്കുള്ള ഉപഹാരം വിതരണം ചെയ്യുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന്റെ  സൂപ്പർ 12 മത്സരങ്ങൾ അവസാനിച്ചു. 24 ടീമുകളുടെ ലീഗ് മത്സരവും, 12 ടീമുകളുടെ സൂപ്പർ 12 മത്സരങ്ങളും പൂർത്തിയാക്കിയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് കടക്കുന്നത്. ആറാം വാരം നടന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ്, പാരാമൗണ്ട്, ആഷസ്, അൽ ഉഫുക്, സിൽവർ സ്റ്റാർ റിയാദ്, കേരള വിസാർഡ്സ് എന്നീ ടീമുകൾ ജയത്തോടെയും, യുവധാര അസീസിയ, ഡെസേർട്ട് ഹീറോസ് എന്നീ ടീമുകൾ റൺറേറ്റിലൂടെയും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടൻ & അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂക്കേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ സൂപ്പർ 12  മത്സരങ്ങളിൽ കണ്ണൂർ വാരിയർസിനെ മാസ്റ്റേഴ്സ്  8 വിക്കറ്റിനും, പാരാമൗണ്ട് മുറൂജ് 11 നെ 86 റൺസിനും, ആഷസിനെ  സ്പാർക്കൻസ് 46 റൺസിനും,  യുവധാര അസീസിയയെ  അൽ ഉഫുക് 5 വിക്കറ്റിനും, ത്രീ ലൈൻസിനെ സിൽവർ സ്റ്റാർ റിയാദ് 8 വിക്കറ്റിനും, ഡെസേർട്ട് ഹീറോസ് കേരള വിസാർഡ്സിനെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ആറാം വാര മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് ആയി മുഹ്‌സിൻ (മാസ്റ്റേഴ്സ് ), ഇല്യാസ് മൂളൂർ (ടീം പാരാമൗണ്ട്), രാജേഷ് രാജു (ആഷസ്), ആനന്ദ് (അൽ ഉഫുക്), ജിമിഷ് പി (സിൽവർ സ്റ്റാർ റിയാദ്), മുഹമ്മദ് അജ്മൽ (കേരള വിസാർഡ്സ് ) എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, മൻസൂർ, ചാക്കോ, മഹേഷ്, ഇംതിയാസ്‌, തോയ്‌ബ്, ബിലാൽ, ഷമീർ എന്നിവർ അമ്പയർമാരായി കളി നിയന്ത്രിച്ചു. സുലൈ എം.സി.എ &  കെ സി എ ഗ്രൗണ്ടിൽ നടക്കുന്ന ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ ടീം പാരാമൗണ്ട്  - ഡെസേർട്ട് ഹീറോസിനേയും, യുവധാര അസീസിയ  -ആഷസിനേയും , മാസ്റ്റേഴ്സ് - സിൽവർ സ്റ്റാർ റിയാദിനേയും, കേരള വിസാർഡ് -  അൽ ഉഫുകിനേയും നേരിടും. Read on deshabhimani.com

Related News