കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ്; ഫിക്സചർ പ്രകാശനം ചെയ്തു

ടൂർണമെന്റ് കൺവീനർ ഗഫൂർ ആനമങ്ങാട് കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് ഫിക്സചർ നൽകി പ്രകാശനം ചെയ്യുന്നു


റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്സചർ പ്രകാശനം ചെയ്തു. കേളി വൈസ് പ്രസിഡന്റും ടൂർണമെന്റ് കൺവീനറുമായ ഗഫൂർ ആനമങ്ങാട് കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് ഫിക്സചർ നൽകികൊണ്ട്‌ പ്രകാശനം ചെയ്തു. ബത്ഹ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ടൂർണമെന്റ് സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ അധ്യക്ഷനായി. വൈസ് ചെയർമാൻ മുജീബ് മമ്പാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി സ്‌പോട്‌സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട് ആമുഖ പ്രഭാഷണം നടത്തി. ടൂർണമെന്റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ദീൻ ടൂർണമെന്റ് നടത്തിപ്പിന്റെ വിശദീകരണം നടത്തി. നിയമാവലി വിശദീകരണം ടീം കോഡിനേറ്റർ രാജേഷ് ചലിയാറും, ടീം ഗ്രൂപ്പ് വിശദീകരണം ടെക്‌നിക്കൽ കമ്മറ്റി അംഗം മൻസൂർ മതിലകവും നടത്തി. ടീം അംഗങ്ങളുടെ സംശയങ്ങൾക്ക് രാജേഷ് ചാലിയാർ മറുപടി നൽകി. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗം ഹുസൈൻ മണക്കാട് എന്നിവർ ആശംസകർ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 2022 ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സുലൈ കെസിഎ-എംസിഎ സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുമെന്നും രണ്ടു മാസത്തോളം  നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ റിയാദിലെ  24 ടീമുകൾ മാറ്റുരയ്ക്കുമെന്നും ഡിസംബർ അവസാനവാരത്തോടെ ഫൈനൽ മത്സരങ്ങൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിന് സ്‌പോട്‌സ് കമ്മറ്റി കൺവീണർ ഹസ്സൻ പുന്നയൂർ നന്ദി പറഞ്ഞു. Read on deshabhimani.com

Related News