കേളി മലാസ് ഏരിയ മജ്മ യൂണിറ്റ് ഓണമാഘോഷിച്ചു

സാംസ്‌കാരിക സമ്മേളനം കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ഉദ്‌ഘാടനം ചെയ്യുന്നു


റിയാദ്> കേളി കലാസംസ്കാരിക വേദി മലാസ് ഏരിയ മജ്മ യൂണിറ്റ് വിവിധ കലാ കായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അൽ-ഫുർസാൻ ഓഡിറ്റോറിയത്തിൽ വെച്ച്  ‘നിറകതിർ മജ്മ 2022’ എന്ന് പേരിട്ട ഓണാഘോഷത്തിന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യപ്രായോജകരായി. കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, പാട്ടുകൾ, മിമിക്രി, സംഗീത കച്ചേരി തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി. കേളി പ്രവർത്തകർ ഒരുക്കിയ ഓണസദ്യയായിരിന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേളി യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പൻ അധ്യക്ഷനായി. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി എസ് സന്ദീപ് കുമാർ സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരി സബീന എം സാലി, കേളി മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയും കേളി ജോയിന്റ് സെക്രട്ടറിയുമായ സുനിൽ കുമാർ, മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രതിനിധി അനീസ്, കേളി മലാസ് ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമയ സജിത് കെ പി, ഏരിയ ട്രഷറർ നൗഫൽ യൂ സി, യൂണിറ്റ് ട്രഷറർ രാധാകൃഷ്ണൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. മജ്മ യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യൂണിറ്റിനെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകരെ കേളി മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം മജീഷ് സാംസ്കാരിക സമ്മേളനത്തിൽ നന്ദി പറഞ്ഞു.     Read on deshabhimani.com

Related News