അസീസ് മുല്ലശ്ശേരിക്ക് കേളി യാത്രയയപ്പ് നൽകി

അസീസിനുള്ള യൂണിറ്റിന്‍റെ സ്നേഹോപഹാരം കൈമാറുന്നു


റിയാദ്> കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗം അസീസ് മുല്ലശ്ശേരിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 35 വർഷമായി സൗദിയിലുള്ള അസീസ്, അൽ യമനി മോട്ടോർസിൽ  ജോലി ചെയ്തുവരികയായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്. യൂണിറ്റ് പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി ഷാജി കെ കെ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷതവഹിച്ചു.  ട്രഷറർ  ചന്ദ്രൻ സ്വാഗതം പറഞ്ഞു.  റോദ ഏരിയാ സെക്രട്ടറി  ബിജി തോമസ്സ്, യൂണിറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ  സുരേഷ് ബാബു  മോഹനൻ യൂണിറ്റ് അംഗങ്ങളായ സാമുവേൽ  ജോയി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസീസിനുള്ള യൂണിറ്റിന്‍റെ  സ്നേഹോപഹാരം സെക്രട്ടറി ഷാജി കെ കെ കൈമാറി. അസീസ് മുല്ലക്കര യാത്രയയപ്പിന് നന്ദി പറഞ്ഞു.   Read on deshabhimani.com

Related News