സഫാമക്ക- കേളി മെഗാ ക്രിക്കറ്റ്: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക്

 മാൻ ഓഫ് ദ് മാച്ച് കളിക്കാർക്കുള്ള പുരസ്കാരം കേളി ഉമ്മുൽ ഹമ്മാം ഏരിയ സെക്രട്ടറി നൗഫൽ കൈമാറുന്നു


റിയാദ്> കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റായ 'സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022' ന്റെ മൂന്നാംവാര മത്സരങ്ങൾ പൂർത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടേയും രണ്ട് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ രണ്ട് മത്സരങ്ങൾ വീതം വിജയിച്ച ഏഴു ടീമുകൾ നാല് പോയിന്റുകൾ വീതം നേടി മുന്നിട്ടുനിൽക്കുന്നു. ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ.വാസുവേട്ടൻ ആൻഡ് അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആറാം വാരത്തിലെ മത്സരങ്ങൾ അവസാനിക്കുന്നതോടെ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടായ  ‘സൂപ്പർ12’ൽ മത്സരിക്കുന്ന ടീമുകളുടെ ചിത്രം തെളിയും. സുലൈ എംസിഎ- കെസിഎയുടെ നാല് ഗ്രൗണ്ടുകളിലായി നടന്ന എട്ട്  മത്സരങ്ങളിൽ ഗ്രൂപ്പ് ഇയിലെ 3 മത്സരങ്ങളും, ഗ്രൂപ്പ് എഫിലെ 4 മത്സരങ്ങളും ഗ്രൂപ്പ് എ യിലെ ഒരു മത്സരവുമാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ത്രീ ലൈൻസ് സിസി മുറൂജ് ഇലവൻ സിസിയെ 29 റൺസിനും, പുഞ്ചിരി സിസി റൈനോസ് സിസിയെ 18 റൺസിനും, ത്രി ലൈൻസ് സിസിയെ 56 റൺസിനും പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രേസി ഇലവൻ സിസി കേരള സ്‌ട്രൈക്കേർസ് സിസിയെ 19 റൺസിനും, സിൽവർ സ്റ്റാർ റിയാദ് സിസി - കേരള സ്‌ട്രൈക്കേർസ് സിസിയെ 8 വിക്കറ്റിനും ടീം പാരാമൗണ്ട് - ക്രേസി ഇലവൻ സിസിയെ 5  വിക്കറ്റിനും, സിൽവർ സ്റ്റാർ റിയാദ് സിസിയെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ആഷസ് സിസി ഐലീഡ് സിസിയെ 59 റൺസിന് പരാജയപ്പെടുത്തി. കളികളിലെ മാൻ ഓഫ് ദി മാച്ചായി ത്രീ ലൈൻസ് സിസി യിലെ ഷമീം, പുഞ്ചിരി സിസി യിലെ ഇജ്രുദ്ദീൻ, മാലിക് മുനീർ, ക്രേസി ഇലവൻ സിസി യിലെ ആശിഷ് തങ്കച്ചൻ, ടീം പാരാമൗണ്ട് സിസി യിലെ ഇല്യാസ് മൂളുർ, ഷാജൻ, സിൽവർ സ്റ്റാർ റിയാദ് സിസി യിലെ സിയാദ്,  ആഷസ് സിസി യിലെ ടിൻസൻ എന്നിവരെ തിരഞ്ഞെടുത്തു. ഒന്നാം റൗണ്ടിലെ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ ഗ്രൂപ്പ് എ  ആഷസ് സിസി,  ഗ്രൂപ്പ്‌ ബി സ്പാർക്കാൻസ്‌ സിസി, ഗ്രൂപ്പ് സി യുവധാര അസീസിയ സി സി, ഗ്രൂപ്പ്‌ ഡി കേരള വിസാർഡ് സിസി, ഗ്രൂപ്പ്‌ ഇ പുഞ്ചിരി സി സി , ഗ്രൂപ്പ്‌ എഫ്  ടീം പാരമൗണ്ട് എന്നീ ടീമുകൾ 2 മത്സരങ്ങൾ വീതം വിജയിച്ച്  4 പോയിന്റുകളോടെ ഒന്നാമതെത്തി. ഗ്രൂപ്പ്‌ ബിയിൽ കണ്ണൂർ വാരിയേർസ് സിസി 4 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. അമ്പയർമാർമാരായി ജയണ്ണ, ബിലാൽ, ചാക്കോ, റയിഗൺ, ഷമീർ, സേവിചൻ, ആസിഫ്, അജു, ഹംജു, മൻസൂർ എന്നിവർ കളികൾ നിയന്ത്രിച്ചു.     Read on deshabhimani.com

Related News