കേളി സനയ്യ അര്‍ബൈന്‍ ക്രിക്കറ്റ്; ട്രാവന്‍കൂര്‍ ക്ലബ്ബ് ജേതാക്കള്‍



റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ സനയ്യ അര്‍ബൈന്‍ ഏരിയ എട്ടാമത് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രാവന്‍കൂര്‍ ക്ലബ് ജേതാക്കളായി. കേളി സനയ്യ അര്‍ബൈന്‍ ഏരിയ സ്‌പോട്‌സ് ക്ലബ്ബായ സോക്കര്‍ അര്‍ബൈന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പതിനാല് ടീമുകള്‍ മാറ്റുരച്ചു.  ഏരിയ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രാജന്‍ പി.കെ  ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഡക്ക്സ് ഇലവന്‍ - ആഷസ് ക്രിക്കറ്റ് ക്ലബുമായും, സ്പാര്‍ക്കേഴ്സ് - ട്രാവന്‍കൂര്‍ ക്ലബ്ബുമായി  മാറ്റുരച്ച സെമി ഫൈനലുകളില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബും ട്രാവന്‍കൂറും ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ട്രാവന്‍കൂര്‍ ജേതാക്കളായി.  അമ്പയര്‍മാരായി ഹിലര്‍, വിനു സോമന്‍, നൗഷാദ്, സുനീര്‍ ബാബു എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. സമ്മാനദാന ചടങ്ങില്‍ ഏരിയ കമ്മറ്റി അംഗം സുനീര്‍ ബാബു സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മറ്റി  അംഗം അബ്ദുല്‍ ഗഫൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് ഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ റാഷിദി സ്‌പെയര്‍ പാട്‌സ് സ്‌പോണ്‍സര്‍ ചെയ്ത വിന്നര്‍ ട്രോഫി ട്രാവന്‍കൂറിനും സിറ്റി ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത റണ്ണറപ്പ് ട്രോഫി ആഷസ് ക്രിക്കറ്റ് ക്ലബ്ബിനും കൈമാറി. ഹാര്‍ത് ഫോര്‍ സ്‌പെയര്‍ സ്പാട്സ്, മോഡേന്‍ പാട്‌സ് ഈസ്റ്റ്, അല്‍ മാസ് ഡിമാസ് എന്നിവര്‍ സഹപ്രായോജകരായിരുന്നു. സംഘാടക സമിതി അംഗങ്ങളായ നൗഷാദ്, അബ്ദുല്‍ റഷീദ്, മുസഫിര്‍, ഹിളര്‍, അബ്ദുല്‍ ബദേദ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.   Read on deshabhimani.com

Related News