കേളി ഇടപെടൽ; അസുഖ ബാധിതനായ യു പി സ്വദേശിയെ നാട്ടിലെത്തിച്ചു

കേളി ജീവകാരുണ്യ പ്രവർത്തകർ റാമിനുള്ള യാത്രാ രേഖകളും ടിക്കറ്റും കൈമാറുന്നു


റിയാദ് > ഏഴ് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന റാമിനെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ റാം പതിമൂന്ന് വർഷത്തോളമായി അൽഖർജിൽ ഇലട്രീഷ്യനായി ജോലി ചെയ്‌തു വരികയാണ്.  കഴിഞ്ഞ അഞ്ചു വർഷമായി കാലാവധി തീർന്ന താമസ രേഖയുമായാണ് റാം കഴിഞ്ഞിരുന്നത്. അസുഖ ബാധിതനായി അവശനിലയിലായ റാമിനെ സുഹൃത്ത് സയ്യിദ് കിങ് ഖാലീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു കിഡ്നി പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്‌തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇക്കാമ പുതുക്കാതിരുന്ന റാമിന് ചികിത്സാ ചിലവുകൾ കൂടുതലായിരുന്നു. ഭാര്യയും രണ്ടുമക്കളുമാണ് റാമിന്റെ കുടുംബത്തിലുള്ളത്. റാമിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതരും സുഹൃത്ത്‌ സയ്യിദും സഹായത്തിനായി കേളി പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതിനോടൊപ്പം വിദഗ്ദ്ധ ചികിത്സക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചു. ഉടൻ തന്നെ നടുടി ക്രമങ്ങൾ പൂർത്തിയാക്കി. യാത്രയ്‌ക്കുള്ള വിമാന ടിക്കറ്റ് കേളി പ്രവർത്തകർ നൽകി. ഇന്ത്യൻ എംബസി ഓഫീസർമാരായ നസീം, അറ്റാഷെ, ലേബർ സെക്ഷനിലെ ഓഫീസർമാർ എന്നിവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകി. Read on deshabhimani.com

Related News