ഹൃദയാഘാതം മൂലം മരണപ്പെട്ട തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജയദേവൻ


റിയാദ്> ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുടെ മൃതദേഹം കേളിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിലെ പ്ലാത്തോട്ടം നിവാസിയായ വി കെ ജയദേവനാണ് (54) അൽ ഖർജിൽ വെച്ച് മരണപ്പെട്ടത്. ഏപ്രിൽ 8ന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിനാല് വർഷമായി റിയാദിലെ അൽഖർജിലുള്ള ഗൾഫ് കാറ്ററിംഗ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. വേലിക്കാത്ത് നാരായണന്റേയും പരേതയായ ദേവിയുടെയും മകനാണ്. സതിയാണ് ഭാര്യ. കേളി കലാ സാംസ്‌കാരിക വേദിയുടെ  കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും, അൽഖർജ് ഏരിയ  ജീവകാരുണ്യ കമ്മറ്റിയുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ, അൽ ഖർജ് ജീവകാരുണ്യ കമ്മിറ്റി അംഗം ലിബിൻ പശുപതി എന്നിവർ സൗദിയിലെയും തളിപ്പറമ്പ് മുൻസിപ്പൽ കൗൺസിലർ ഗിരീശൻ നാട്ടിലേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏപ്രിൽ 28ന് പുലർച്ചെയുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. Read on deshabhimani.com

Related News