കല കുവൈറ്റ് വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 27ന്



കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 44മത് വാർഷിക പ്രതിനിധി സമ്മേളനം ജനുവരി 27ന് അസ്പിയർ സ്കൂൾ അബ്ബാസിയ ഷട്ടിൽ കോർട്ട് ഹാളിൽ വെച്ച് നടക്കും. സമ്മേളനം പ്രമുഖ പ്രഭാഷകൻ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. കുവൈറ്റിലെ നാല് മേഖലകളിൽ നിന്നുള്ള 83 യൂണിറ്റ് സമ്മേളനങ്ങളും നാല് മേഖല പ്രതിനിധി സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് കല കുവൈറ്റ് വാർഷിക പൊതു സമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ആഴമേറിയ ചർച്ചകളും നിർദ്ദേശങ്ങളുമാണ് ഈ സമ്മേളനങ്ങളിൽ ഉയർന്നു വന്നിട്ടുള്ളത്. നാലു മേഖലകളിൽ നിന്നുമായി 308 പ്രതിനിധികളും കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സി കെ നൗഷാദ് ചെയർമാനും, ജ്യോതിഷ് ചെറിയാൻ വൈസ് ചെയർമാനും കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി കൺ‌വീനറുമായ വിപുലമായ സ്വാഗതസംഘ രൂപീകരണം അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്നു. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും, വൈസ് പ്രസിഡന്റ് ശൈമേഷ് അനുശോചനവും അവതരിപ്പിച്ചു , ജനറൽ സെക്രട്ടറി ജെ സജി വിശദീകരണം നൽകി. കല കുവൈറ്റ് ട്രെഷർ അജ്നാസ് , അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ സംബന്ധിച്ചിരുന്നു. സമ്മേളന വിജയത്തിനാവശ്യമായ വിവിധ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നു വന്നത്. യോഗത്തിന് സ്വാഗത സംഘ ചെയർമാൻ സി കെ നൗഷാദ് നന്ദി രേഖപെടുത്തി. മാത്യു ജോസഫ് (സ്റ്റേജ്), ശ്രീജിത്ത് (പബ്ലിസിറ്റി), ഗോപകുമാർ (ഭക്ഷണം), ശ്രീജിത് RDB (വാളണ്ടിയർ), സണ്ണി സൈജേഷ് (സ്വാഗത ഗാനം),മനു തോമസ് (ഫിനാൻസ് ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികൾക്കും യോഗം രൂപം നൽകി. Read on deshabhimani.com

Related News