കല കുവൈറ്റ് മരണാനന്തര ക്ഷേമനിധി കെെമാറി



കുവെെറ്റ് സിറ്റി> കേരള ആർട്ട്സ് ലവേഴ്സ് അസോസ്സിയേഷൻ , കല കുവൈറ്റ് അംഗമായിരിക്കെ കുവൈറ്റിൽ മരിച്ച കോട്ടയം തിരുവഞ്ചൂർ സ്വദേശി സുരേഷിന്റെ കുടുംബത്തിനുള്ള  മരണാനന്തര ക്ഷേമനിധി സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ സുരേഷിൻ്റെ ഭാര്യ ശ്രീലേഖയ്ക്ക് കൈമാറി .  സിപിഐ എം ജില്ലാ കമ്മിറ്റി  ഓഫീസായ ബിടിആർ മന്ദിരത്തിൽ  നടന്ന ചടങ്ങിൽ  ജില്ലാ കമ്മറ്റി അംഗം പ്രശാന്ത് ,  കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി  അജിത് നാട്ടകം , കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ സി ജോർജ് , എൻ അജിത് കുമാർ ( പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ ) തുടങ്ങിയവർ പങ്കെടുത്തു . 1978 മുതൽ കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന  കേരള ആർട്ട്സ് ലവേഴ്സ് അസോസ്സിയേഷൻ , കല കുവൈറ്റ് അംഗങ്ങൾക്ക് മരണാന്തര ക്ഷേമ നിധിയായ് 3 ലക്ഷം രൂപ വീതം നൽകി വരുന്നു.   Read on deshabhimani.com

Related News