കല കുവൈറ്റ് യാത്രയയപ്പ് നൽകി



കുവൈറ്റ് സിറ്റി> നാലു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ മുതിർന്ന അംഗവും, അബ്ബാസിയ സി യുണിറ്റ് അംഗവുമായ സ്കറിയ ജോണിനും , കല കുവൈറ്റ് മുൻ കേന്ദ്ര സഹഭാരവാഹിയും വനിതാവേദി കുവൈറ്റ്‌  പ്രസിഡന്റുമായ സജിത സ്കറിയക്കും കല കുവൈറ്റ് യാത്രയയപ്പ് നൽകി. കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ്  അധ്യക്ഷനായി. യോഗത്തിന് ജനറൽ  സെക്രെട്ടറി ജെ സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ട്രഷറർ അജ്നാസ്,കലാ വിഭാഗം സെക്രെട്ടറി സണ്ണി ശൈലേഷ് , കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, ലോകകേരള സഭ അംഗം ആർ നാഗനാഥൻ, മേഖലാ സെക്രട്ടറിമാരായ ഹരിരാജ്‌, റിച്ചി കെ ജോർജ്, ഷൈജു ജോസ്, ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരൻ, വനിതാ വേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ, കെഎംഫ് സെക്രട്ടറി ബെൻസിൽ, ബാലവേദി അബ്ബാസിയ മേഖല പ്രസിഡൻറ് ഡെന്നിസ് സാമുവൽ, ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി കൺവീനർ ജിതേഷ്, കലയുടെ മുൻ ഭാരവാഹികളും മുതിർന്ന  പ്രവർത്തകരുമായ   ടി കെ സൈജു, സുഗതകുമാർ, കെ.വിനോദ്,  നിസാർ കൊണ്ടോട്ടി, സി.കൃഷ്ണൻ, കലയുടെ മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസരിച്ചു. കല കുവൈറ്റിന്റെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ജെ സജിയും, ബാലവേദി കുവൈറ്റിന്റെ  ഉപഹാരം ബാലവേദി കേന്ദ്ര ജോയിന്റ് സെക്രട്ടറി അഭിരാമി അജിത്തും, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് ഡെന്നിസ് സാമുവലും  ചേർന്ന് കൈമാറി. ഉപരി പഠനത്തിനായ് നാട്ടിലേക്ക് പോകുന്ന ബാലവേദി മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്  അദ്വെത് സജിക്ക് ബാലവേദിയുടെ ഉപഹാരം ബാലവേദി സാൽമിയ മേഖല രക്ഷാധികാരി കൺവീനർ ജോർജ് തൈമണ്ണിൽ കൈമാറി. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് യോഗത്തിന് നന്ദി പറഞ്ഞു. Read on deshabhimani.com

Related News