കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി-2022 രൂപീകരിച്ചു



കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേർസ് അസ്സോസിയേഷൻ, കല കുവൈറ്റ് നടത്തുന്ന  സൗജന്യ മാതൃ ഭാഷാപഠന പദ്ധതിയുടെ 2022   വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു.  യോഗത്തിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ്  അദ്ധ്യക്ഷനായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി  സമിതിയുടെ പ്രവർത്തനങ്ങളും  മാതൃഭാഷ ജനറൽ കൺവീനർ വിനോദ് ജോൺ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും വിശദീകരിച്ചു. കലയുടെ വിവിധ മേഖലയിലെ മാതൃഭാഷ  പ്രവർത്തകർ , അധ്യാപകർ എന്നിവർ സംസാരിച്ചു.  കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനർമാരായി വിനോദ് ജോണിനെയും, കൺവീനർമാരായി  തോമസ് സെൽവൻ, ഉണ്ണി മാമർ  എന്നിവരെ യോഗം  തിരഞ്ഞെടുത്തു. മേഖല കൺവീനർമാരായി ബിജു സാമുവൽ  (അബ്ബാസിയ), ഷാജു സി ടി  (സാൽമിയ), വി കെ അജീഷ്  (അബു ഹലീഫ), ഗോപിദാസ്  (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. കല അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് സ്വാഗതവും മാതൃഭാഷ കൺവീനർ തോമസ് സെൽവൻ നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ രണ്ടാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com

Related News