കല കുവൈറ്റ്‌ നായനാർ അനുസമരണവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു



കുവൈറ്റ്‌ സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈറ്റ്‌) നായനാർ അനുസ്‌മരണവും  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച്‌  നടന്ന പരിപാടി കല കുവൈറ്റ്‌ മുൻ ജനറൽ സെക്രട്ടറി ടി കെ സൈജു  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു. ആക്‌ടിങ് പ്രസിഡന്റ് ശൈമേഷ്  അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പ്രവീൺ പി വി അനുസ്‌മരണക്കുറിപ്പ് അവതരിപ്പിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആയി കല കുവൈറ്റ് മുൻ പ്രസിഡന്റ് സുഗതകുമാറിനെ തിരഞ്ഞെടുത്തു. കല കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, കല കുവൈറ്റ്‌ മുൻ ഭാരവാഹി ടി വി ഹിക്മത്, പ്രവീൺ (കേരള അസോസിയേഷൻ ), സത്താർ കുന്നിൽ (ഐഎംസിസി ) എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ട്രഷറർ അജ്‌നാസ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസിയ സി യൂണിറ്റ്  മെമ്പർ മജിത് ചമ്പക്കരക്കും ജലീബ് എ യൂണിറ്റ് മെമ്പർമാരായ സുലൈമാൻ രാജനും അദ്ദേഹത്തിന്റെ ഭാര്യ ജമീല രാജനും ഉള്ള ഉപഹാരം കല ആക്റ്റിങ് പ്രസിഡന്റ്‌ ശൈമേഷ്  കല ജനറൽ സെക്രട്ടറി ജെ സജിയും കൈമാറി. സുഗതകുമാർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. Read on deshabhimani.com

Related News