കല കുവൈത്ത്‌ സാഹിത്യോത്സവം



കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്‌ടികൾ ക്ഷണിച്ചിരിക്കുന്നത്. 30 ന് മുമ്പായി സൃഷ്‌ടികൾ kalakuwaitsahithyam@gmail.com എന്ന ഇ - മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94148812, അബ്ബാസിയ - 97102557, സാൽ‌മിയ – 94493263, അബു ഹലീഫ-65170764, ഫഹാഹീൽ -51317366 എന്നി നമ്പറിൽ ബന്ധപ്പെടുക. നിബന്ധനകൾ 1 ) ലേഖനം – വിഷയം (" വർത്തമാനകാലത്തെ  സാംസ്‌കാരിക പ്രതിരോധം " – പരമാവധി 5 പുറം കവിയരുത്. 2 )കവിത  രചന  - 24 വരികൾ  കവിയരുത്. 3 ) ചെറുകഥ – 3 പുറം കവിയരുത്  (കഥ, കവിത എന്നിവയ്ക്ക്  പ്രത്യേകം വിഷയമില്ല). 4 ) രചനകൾ മൗലികമായിരിക്കണം. 5 ) മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം. 6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്‌കാൻ ചെയ്‌ത‌തോ മലയാളത്തിൽ ടൈപ്പ് ചെയ്‌ത് പിഡിഎഫിൽ ആക്കിയതോ e-mail ലൂടെ അയക്കണം. 7) ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി  പ്രഖ്യാപിക്കുന്നു. Read on deshabhimani.com

Related News