കല കുവൈറ്റ്‌ - നായനാർ അനുസ്മരണവും തെരഞ്ഞെടുപ്പ്‌ കൺവെൻഷനും



കുവൈറ്റ്‌ സിറ്റി> സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പതിനെട്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുസ്മരണ യോഗവും തൃക്കാക്കര നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുവൈറ്റ് കൺവെൻഷനും സംഘടിപ്പിക്കുന്നു. 20 ന് വൈകിട്ട്‌  5 :30ന് അബ്ബാസിയ കല സെന്ററിലാണ്‌  പരിപാടി .   യോഗത്തിലേക്ക്‌   മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡണ്ട്‌ ശൈമേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News