വടംവലി മത്സരം സംഘടിപ്പിച്ചു



കുവൈറ്റ്സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് ഫഹഹീൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. അൽ നജാത് സ്‌കൂൾ മംഗഫിൽ നടന്ന മത്സരം കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ അധ്യക്ഷനായി.  ആക്‌ടിങ്‌ പ്രസിഡന്റ്‌ ശൈമേഷ് കെ, ട്രഷറർ അജ്‌നാസ് മുഹമ്മദ്, സ്വാഗത സംഘം ചെയർമാൻ ജയൻ ടി വി, മുഖ്യ സ്പോൺസർമാരായ ഫിറാസാത്ത് (Synergies Company) ഫൈസൽ (മെട്രോ മെഡിക്കൽസ്) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മേഖലാ സെക്രട്ടറി സജീവ് മാന്താനം സ്വാഗതവും, സംഘാടക സമിതി ജനറൽ കൺവീനർ ബിജു ആൻ്റണി നന്ദിയും പറഞ്ഞു. പുരുഷ വിഭാഗത്തിൽ ഫഹഹീൽ യൂണിറ്റ് ബി ടീം വിജയികളായി. രണ്ടാം സ്ഥാനം മംഗഫ് വെസ്റ്റ് യൂണിറ്റ് നേടി. കുട്ടികളുടെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ബ്ലൂസ്റ്റ്റാർ ടീമും കരസ്ഥമാക്കി. വനിതകളുടെ മത്സരത്തിൽ വനിതാ ഫഹഹീൽ - എ  ടീം ഒന്നാം സ്ഥാനവും, വനിതാ ഫഹഹീൽ - ബി ടീം രണ്ടാം സ്ഥാനവും നേടി.ടി വി ഹിക്‌മത്ത്, ടി വി ജയൻ, സെബാസ്റ്റ്യൻ മാസ്റ്റർ,ബിജു ആന്റണി, അജിത്  എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കല കുവൈറ്റ്  ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. Read on deshabhimani.com

Related News