ബിജെപിക്കെതിരെ ബദൽ രാഷ്ട്രീയ മുന്നണി ഉയർന്നു വരണം: പി സതീദേവി



കുവൈത്ത് സിറ്റി > ഭരണഘടനാ മൂല്യങ്ങളും, മതനിരപേക്ഷയും കാത്തു സൂക്ഷിക്കാൻ പോരാട്ടങ്ങൾ അനിവാര്യമായ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയ ഐക്യം ഉയർന്നു വരണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും വനിതാ കമ്മീഷൻ അധ്യക്ഷയുമായ പി സതീദേവി അഭിപ്രായപ്പെട്ടു. കേരള ആർട്‌സ് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് സാൽമിയ സീനിയർ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ സംഘടിപ്പിച്ച നായനാർ അനുസ്‌മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷക വിരുദ്ധ നിയമങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണ ബില്ല് പോലുള്ള എല്ലാ ജനദ്രോഹ നിലപാടുകൾക്കെതിരെയും കോൺഗ്രസ്സ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തങ്ങൾ പോലും നിറവേറ്റിയില്ലെന്നും പി സതീദേവി കൂട്ടിച്ചേർത്തു. കല കുവൈറ്റ്, പ്രസിഡന്റ് കെ കെ ശൈമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ചു. ഇ കെ നായനാരെ അനുസ്മരിച്ചുകൊണ്ടുള്ള അനുസ്മരണ കുറിപ്പ് സാഹിത്യ വിഭാഗം സെക്രട്ടറി കവിതാ അനൂപ് അവതരിപ്പിച്ചു. ലോക കേരള സഭാംഗം ആർ നാഗനാഥൻ, വനിതാവേദി ജനറൽ സെക്രട്ടറി  ആശാലത ബാലകൃഷ്ണൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. കേന്ദ്ര ഭാരവാഹികളായ ബിജോയ്, പ്രജോഷ്, റിച്ചി.കെ.ജോർജ്ജ് എന്നിവരും പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലയുടെ സജീവപ്രവർത്തകൻ ടി പി പത്മനാഭന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും കല കുവൈറ്റ് പ്രവർത്തകരും അനുസ്മരണയോഗത്തിൽ പങ്കെടുത്തത്. ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News