കല കുവൈറ്റ് "മാനവീയം 2022"ൽ കെ കെ ശൈലജ മുഖ്യാതിഥി



കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക പരിപാടിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.  ഒക്ടോബർ 14 ന് വൈകിട്ട്  2 :30നു സാംസ്‌കാരിക  സമ്മേളനത്തോടെ  ആരംഭിക്കുന്ന പരിപാടിയിൽ  ഗായകൻ കണ്ണൂർ ഷെരീഫ് ,നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി ,ആഷിമ മനോജ് ,അനൂപ് കോവളം  എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. നടൻ  സന്തോഷ് കിഴാറ്റൂർ പരിപാടിയിൽ പങ്കെടുക്കും. മെഗാ സാംസ്‌കാരിക മേളയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു. -- Read on deshabhimani.com

Related News