ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്: ഡോ. രാജാ ഹരിപ്രസാദ്



കുവൈറ്റ് സിറ്റി> ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ്  കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡോ. രാജാ ഹരിപ്രസാദ്. ഇ​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്പു​ണ്ടാ​വു​ന്ന​തെ​ന്നും സ്വ​ച്ഛ​മാ​യി ഉ​റ​ങ്ങാ​ൻ ഭ​യം തോ​ന്നു​ന്നൊ​രു കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കേരള ആർട്ട്‌ ലവേഴ്സ്  അസോസിയേഷൻ കല കുവൈറ്റ്  44ാം വാർഷിക സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ  സ്കൂൾ  അബ്ബാസിയയിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ശൈമേഷ് കെ കെ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ അജിത് കുമാർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്,  വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, മേഖലാ സെക്രട്ടറിമാരായ ജ്യോതിഷ് പി ജി, റിച്ചി കെ ജോർജ്, നവീൻ കെ വി, രഞ്ജിത്ത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിന് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതവും ജോയിൻ സെക്രട്ടറി പ്രജോഷ് നന്ദിയും രേഖപ്പെടുത്തി. Read on deshabhimani.com

Related News