പ്രതിഭയുടെ വേർപാട് തീരാനഷ്ടം : കൈരളി യുകെ



ലണ്ടൻ>കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവന്റെ നിര്യാണത്തിൽ കൈരളി യുകെ അനുശോചിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായിരുന്നുവെന്ന്‌ കൈരളി പത്രക്കുറിപ്പിൽ പറഞ്ഞു. കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ച പ്രതിഭയുടെ വേർപാട് കൈരളിയ്ക്കു തീരാനഷ്ടമാണ്. പ്രിയപ്പെട്ട പ്രതിഭയുടെ വളരെ ചെറുപ്രായത്തിലുള്ള ആകസ്മികമായ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൈരളി ദേശിയ സമിതി അറിയിച്ചു. കോട്ടയം കുമരകം സ്വദേശിയാണ് പ്രതിഭ. മക്കൾ : ശ്രേയ, ശ്രേഷ്ഠ. പ്രതിഭയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കൈരളി യുകെ സഹകരണം അഭ്യർത്ഥിച്ചു. കഴിയുന്ന സംഭാവന നൽകി കുടുംബത്തെ സഹായിക്കണമെന്നാണ്‌ അഭ്യർത്ഥന. സംഭാവന താഴെ കൊടുത്ത GoFundMe പേജിലൂടെ നൽകാവുന്നതാണെന്ന്‌ കൈരളി അറിയിച്ചു. https://gofund.me/4f13b99c Read on deshabhimani.com

Related News