കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ സമ്മേളനം



ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റ് വാർഷിക സമ്മേളനം മാസ്സ് ഷാർജ്ജ മുൻ പ്രസിഡന്റ് അമീർ കല്ലുമ്പുറം ഉദ്‌ഘാടനം ചെയ്‌തു.  ലോക കേരള സഭ അംഗം സൈമൺ സാമൂവേൽ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  ലെനിൻ ജി കുഴിവേലി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രൻ അധ്യക്ഷനായി.  അബ്ദുള്ള സ്വാഗതവും അൻവർഷാ യുവധാര നന്ദിയും അറിയിച്ചു. നിഷ യദു അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി  അബ്ദുള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശശി കുമാർ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.റാഷിദ്‌ കല്ലുമ്പുറം ശശീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം പ്രധിനിധി സമ്മേളനം നിയന്ത്രിച്ചു. പുതിയ  കമ്മിറ്റി ഭാരവാഹികളായി സെക്രട്ടറിയായി  അബ്ദുള്ളയെയും  പ്രസിഡന്റ് ശശീന്ദ്രനെയും   ട്രഷറർ ശശികുമാറിനെയും കൾച്ചറൽ സെക്രട്ടറിയായി അൻവർഷാ യുവതാരയെയും   സമ്മേളനം തെരെഞ്ഞെടുത്തു. Read on deshabhimani.com

Related News