കൈരളി യുകെയുടെ 25-ാം യൂണിറ്റ്‌ രൂപീകരണം; ഫിലിം സൊസൈറ്റി ഉദ്‌ഘാടനം ചെയ്തു



ലണ്ടൻ> കൈരളി യുകെയുടെ അഭിമാനമായി  ഇരുപത്തിയഞ്ചാമത്‌ യൂണിറ്റ്‌ ഗ്ലസ്റ്റർ ചെൽത്തൻഹാമിന്റെ ഉദ്ഘാടനം വട്ടിയൂർക്കാവ്  എംഎൽഎ അഡ്വ. വി കെ പ്രശാന്ത് നിർവ്വഹിച്ചു. പുതുതായി രൂപീകരിച്ച കൈരളി ഫിലിം സൊസൈറ്റിയുടെ ഉദ്‌ഘാടനം നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ  പ്രേം കുമാർ നിർവ്വഹിച്ചു. കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ്‌ അദ്ധ്യക്ഷനായി.  സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ മെമ്പർ, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം), ബിജി ഗോപാലകൃഷ്ണൻ (വൈസ്‌ പ്രസിഡന്റ്‌, ക്രാന്തി അയർലന്റ്‌), സാജൻ പെരേപ്പാടൻ (സെക്രട്ടറി, കൈരളി സ്വിറ്റ്സർലന്റ്‌), പ്രിയ രാജൻ (കൈരളി യുകെ പ്രസിഡന്റ്‌) എന്നിവർ സംസാരിച്ചു. കൈരളി യുകെ ഗ്ലസ്റ്റർ ചെൽത്തൻഹാം യൂണിറ്റ്‌ ഭാരവാഹികളെ സെക്രട്ടറി ശ്രീ കുര്യൻ ജേക്കബ്‌ പ്രഖ്യാപിച്ചു. ബിനോയ് വാഴത്തറ ജോയ് (പ്രസിഡന്റ്), ജയേഷ് കുമാർ (സെക്രട്ടറി), റിജോ ജോസഫ് (വൈസ് പ്രസിഡന്റ്), ബിനോയ് തോമസ് (ജോയിന്റ് സെക്രട്ടറി), രാജേഷ് നടേപള്ളി (ട്രഷറർ) എന്നിവരെ കൂടാതെ അഞ്ച്‌ അംഗ കമ്മറ്റിയും നിലവിൽ വന്നു. ലോക കേരള സഭാംഗങ്ങൾ ആയ ജയൻ ഇടപ്പാൾ, സുനിൽ മലയിൽ, കൈരളി യുകെ വൈസ്‌ പ്രസിഡന്റ്‌ ലിനു വർഗ്ഗീസ്‌, ഫിലിം സൊസൈറ്റി കോർഡിനേറ്റർ നവീൻ തോമസ്സ്‌, വിവിധ യൂണിറ്റ്‌ ഭാരവാഹികൾ, പ്രവാസി സാംസ്കാരിക പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News