ബ്രിട്ടനിലെ നഴ്‌സിംഗ്‌ സമരത്തിനു ഐക്യദാർഢ്യവുമായി കൈരളി യുകെ



ലണ്ടൻ> ഡിസംബർ 20ന് നടന്ന രണ്ടാം പാദ 12 മണിക്കൂർ നഴ്‌സിംഗ്‌ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ലണ്ടനിൽ നടന്ന മാർച്ചിൽ കൈരളി യുകെ പ്രതിനിധികളായി പ്രസിഡന്റ്‌ പ്രിയ രാജൻ, ദേശീയ കമ്മറ്റി അംഗം ബിജോയ്‌ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ലേബർ പാർട്ടി നേതാവും എംപിയുമായ ജോൺ മക്ഡൊണൽ ഉൾപ്പടെ പ്രമുഖർ പങ്കെടുത്ത ഐക്യദാർഢ്യ റാലിയിൽ മലയാളി നഴ്സിംഗ് സമൂഹത്തെ പ്രതിനിധീകരിച്ച കൈരളിയുടെ സാന്നിദ്ധ്യം ശ്രദ്ദേയമായി. കേംബ്രിഡ്ജ്‌, ബിർമ്മിങ്ഹാം എന്നിവിടങ്ങളിൽ കൈരളി പ്രവർത്തകർ പിക്കറ്റ്‌ പോയിന്റിൽ സമരത്തിൽ പങ്കാളികളായി. ദേശീയ കമ്മറ്റി അംഗങ്ങളായ പ്രതിഭാ കേശവൻ കേംബ്രിഡ്ജിലും, അഞ്ജന എലിസബേത്ത്‌ ബിർമ്മിങ്ഹാമിലും പങ്കെടുത്തു. നഴ്സിംഗ്‌ സമൂഹത്തിന്റെ അവകാശ സമരത്തിൽ പങ്കാളികളായ കൈരളി പ്രവർത്തകർക്കും മറ്റ്‌ ബഹുജന ട്രേഡ്‌ യൂണിയൻ സംഘടനാ പ്രവർത്തകർക്കും സമരത്തിൽ പങ്കെടുത്ത്‌ ഐക്യദാർഢ്യം അറിയിച്ച പൊതുസമൂഹത്തിനും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു.   Read on deshabhimani.com

Related News