കൈരളി യുകെ ന്യൂകാസിൽ യൂണിറ്റ് രൂപീകരിച്ചു

കൈരളി യുകെ ന്യൂകാസിൽ ഭാരവാഹികൾ


ന്യൂകാസിൽ > പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ ന്യൂകാസിൽ യൂണിറ്റ് ഞായറാഴ്ച്ച വൈകീട്ട് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉദ്ഘാടനം ചെയ്തു. കൈരളിയുടെ ഇരുപത്തിരണ്ടാമത്തെ യൂണിറ്റാണ് ന്യൂകാസിലിൽ പ്രവർത്തനമാരംഭിച്ചത്. യോഗത്തിൽ ബിജു ഗോപിനാഥ്‌  അധ്യക്ഷനായി. കൈരളി ട്രഷറർ എൽദോ പോൾ സ്വാഗതം പറഞ്ഞു.  കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് , പ്രസിഡന്റ് പ്രിയ രാജൻ, രാജേഷ് ചെറിയാൻ , ആഷിക് നാസർ , കൈരളി യുകെ വൈ. പ്രസിഡന്റ് ലിനു വർഗീസ് , മധു ഷണ്മുഖൻ കൈരളി യുകെ ദേശീയ കമ്മിറ്റി അംഗങ്ങളായ എബ്രഹാം കുര്യൻ , അജയകുമാർ , രഞ്ജിഷ് ശശിധരൻ , പ്രവീൺ സോമനാഥൻ,സാമുവൽ ജോഷ്വ തുടങ്ങിയവർ എന്നിവർ സംസാരിച്ചു. എഡ്വിൻ ജോയ് നന്ദി പറഞ്ഞു.   വനിതകളും യുവാക്കളുമടക്കം മുപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു.  ഫെബ്രുവരി 5ന് ലണ്ടനിൽ  ഗ്രാൻഡ് മാസ്റ്റർ ഡോ: ജി എസ് പ്രദീപാണ് കൈരളി യുകെ ഉദ്‌ഘാടനം ചെയ്‌തത്‌. ന്യൂകാസിൽ ഭാരവാഹികൾ അൻഷു ബോബു ( പ്രസിഡന്റ്), എബി പോൾ ( വൈ: പ്രസിഡന്റ്), എൽദോ പോൾ ( സെക്രട്ടറി), എഡ്വിൻ ജോയ് ( ജോ: സെക്രട്ടറി), ബിനോയ് മാത്യു ( ട്രഷറർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ലിൻസി എൽദോ , സിന്ധു ബിജു, മധു ഷണ്മുഖൻ , ബിജു ഗോപിനാഥ് , അനിൽ രാജ്. Read on deshabhimani.com

Related News