കൈരളി സലാല ഇ കെ നായനാരെ അനുസ്മരിച്ചു



സലാല> കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാർ കൈരളി സലാല അനുസ്മരിച്ചു. കൈരളി ഹാളിൽ  നടന്ന അനുസ്മരണം ചടങ്ങ്  കൈരളി സലാല രക്ഷാധികാരി  അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. കൈരളി സലാല പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷനായി. കൈരളി സെക്രട്ടറിയേറ്റ് അംഗം കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. സഖാവിനെ അനുസ്മരിച്ച്  ലോക കേരള സഭ അംഗം ഹേമ ഗംഗാധരൻ, വിനോദ്, ലിയ ഫാത്തിമ എന്നിവർ സംസാരിച്ചു.  കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും,കൈരളി സലാല വൈസ് പ്രസിഡന്റ് ലത്തീഫ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News