കൈരളി ഈദ് ഇശൽ 2023 അരങ്ങേറി



ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് ഇശൽ 2023 സംഘടിപ്പിച്ചു. ഫുജൈറയിലെ മിനിസ്‌ട്രി ഓഫ് കൾച്ചർ ആന്‍ഡ് യൂത്ത് തിയറ്ററിലാണ് പരിപാടി നടന്നത്. സാംസ്‌കാരിക സമ്മേളനം ഷൊർണ്ണൂർ എംഎൽഎ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ഉസ്‌മാൻ മാങ്ങാട്ടിൽ അധ്യക്ഷനായി. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ, കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്‌ദുൾ കാദർ, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലി, സ്വാഗത സംഘം ചെയർമാൻ അബ്‌ദുൾ ഹഖ്, യൂണിറ്റ് കൾച്ചറൽ കൺവീനർ നമിത പ്രമോദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഗായിക യുംന അജിൻ നയിച്ച ഗാനമേള,  മറ്റു കലാപരിപാടികൾ എന്നിവ നടന്നു. സംഗീത പരിപാടിയിൽ ഗായകർ ബൈജു ഫ്രാൻസിസ്, കല്യാണി എന്നിവർ പങ്കെടുത്തു. കൈരളി സഹ രക്ഷാധികാരിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ സുജിത്ത് വി പി, കൈരളി യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, സുമന്ദ്രൻ ശങ്കുണ്ണി, അഷറഫ് പിലാക്കൽ, വിഷ്‌ണു അജയ്, തോമസ് വർഗ്ഗീസ് പരുമല, ലത്തീഫ് പാമ്പാടി, ഹരിഹരൻ, ജയരാജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com

Related News