സ്വപ്‌നയുടെ വെളിപെടുത്തലിന്‌ പിന്നിൽ ഗൂഢാലോചന; കെ ടി ജലീൽ പരാതി നൽകി



തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെതിരെ കെ ടി ജലീൽ പൊലീസിൽ പരാതി നൽകി. കള്ള ആരോപണങ്ങളാണ്‌ സ്വപ്‌ന ഉന്നയിക്കുന്നത്‌. അതിന്‌ പിന്നിൽ ഗൂഢാലോചനയുണ്ട്‌. അത്‌ അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും  കെ ടി ജലീൽ പറഞ്ഞു. നുണപ്രചരണം നടത്തി കേരളത്തിന്റെ സ്‌ഥിരതയെ  തകര്‍ക്കാനാണ് ശ്രമമെന്നും ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്‌ന നടത്തിയിട്ടുണ്ട്‌.  . ഒന്നരവർഷത്തോളം ജയിലിലായിരുന്നു സ്വപ്‌ന. അന്ന്‌ കേസ്‌ അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല, ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.   Read on deshabhimani.com

Related News