ഐഎസ് സി ഇന്ത്യ ഫെസ്റ്റ് ഡിസംബർ രണ്ട് മുതൽ; ശ്രീനിവാസനും ശരണ്യ ശ്രീനിവാസനും പങ്കെടുക്കും



അബുദാബി>  അബുദാബി ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ (ഐഎസ് സി) സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഇന്ത്യ ഫെസ്റ്റ് ഡിസംബർ 2, 3, 4 തിയ്യതികളിലായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഹോത്സവം  2ന്  രാത്രി 8 നു ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 5 മുതൽ രാത്രി 12 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. ഇന്ത്യ ഫെസ്റ്റിന്റെ സമാപന ദിവസം പ്രവേശന പാസ് വഴി നടക്കുന്ന നറുക്കെടുപ്പിൽ മെഗാ സമ്മാനമായി അൽ മസൂദ് ഓട്ടോ മൊബൈൽസ് നൽകുന്ന കോലിയോസ് റെണാൾഡ്‌ കാർ നൽകും. കൂടാതെ 20 മറ്റു ആകർഷണീയമായ സമ്മാനങ്ങളും നൽകും. എല്ലാ ദിവസവും സംഗീത പരിപാടികൾ, വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ, ഇന്ത്യ യുഎഇ സാംസ്കാരിക പരിപാടികൾ, വിനോദ സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ, കച്ചവട സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, റിയൽ എസ്റ്റേറ്റ് പാവലിയനുകൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരിക്കും ഇന്ത്യ ഫെസ്റ്റ്. യുഎഇയുടെ അൻപത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയുടെ പരമ്പരാഗത കലാരൂപങ്ങളും നൃത്യനൃത്തങ്ങളും ആദ്യദിവസം അരങ്ങേറും . രണ്ടാം ദിവസം പിന്നണി ഗായകർ ശ്രീനിവാസനും ശരണ്യ ശ്രീനിവാസനും പങ്കെടുക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡി. നടരാജൻ, വൈസ് പ്രസിഡന്റ് സന്തോഷ് മൂർക്കോത്ത്, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസണ് കെ ജേക്കബ്, ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, ആൽമസൂദ്‌ ജനനറൽ മാനേജർ ജീൻ പിയറി ഹോംസ്, മാർക്കറ്റിങ്ങ് പ്രതിനിധി ദിക്ഷ ഗെറില്ല എന്നിവർ സംബന്ധിച്ചു.   Read on deshabhimani.com

Related News