ഇന്ത്യന്‍ സ്‌കൂള്‍ മലയാള ദിനം കൊണ്ടാടി



മനാമ: കേരളപ്പിറവിയോട് അനുബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ മലയാള ദിനം ആഘോഷിച്ചു.    കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മലയാളം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ട പരിപാടികളില്‍  നാലു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടികള്‍ ഏകോപിപ്പിച്ചു. പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. കവിയത്രി സുഗതകുമാരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.   നമ്മുടെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും  പഠിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപകന്‍ ജോസ് തോമസ് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. പരിപാടിയില്‍ മലയാളം വിഭാഗത്തിലെ അധ്യാപകര്‍ സന്ദേശം നല്‍കി. കവിതാ പാരായണം, പ്രസംഗം, ഗാനങ്ങള്‍, കേരള നടനം, പോസ്റ്റര്‍ പ്രദര്‍ശനം, കഥാപ്രസംഗം തുടങ്ങി വിവിധ വിനോദ പരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ഐക്യം എന്നിവയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പവര്‍പോയിന്റ് അവതരണങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം.    പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.           Read on deshabhimani.com

Related News