ഐഎസ്ബി എപിജെ ഇന്റര്‍ ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വസ്റ്റ്: ന്യൂ മില്ലേനിയം ജേതാക്കള്‍



മനാമ > ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസില്‍  നടന്ന മദര്‍കെയര്‍ ഐഎസ്ബി എപിജെ ഇന്റര്‍ജൂനിയര്‍ സ്‌കൂള്‍ സയന്‍സ് ക്വസ്റ്റ് സീസണ്‍ ഫോര്‍  ഫൈനലില്‍ ന്യൂ മില്ലേനിയം സ്‌കൂളിലെ അരിഹാന്‍ ചക്രവര്‍ത്തിയും റെയാന്‍ഷ് മഖിജയും  ക്വിസ് ജേതാക്കളായി.    ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പ് റോളിംഗ് ട്രോഫികള്‍ യഥാക്രമം ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ തൃഷന്‍ എം, സഹന കാര്‍ത്തിക് എന്നിവരും ഇന്ത്യന്‍ സ്‌കൂളിലെ പുണ്യ ഷാജി, ധ്യാന്‍ എ  എന്നിവരും കരസ്ഥമാക്കി. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആഹില്‍ സുനീര്‍, അസ്ലം സുനീര്‍, ബ്രിട്ടസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സമ്രിന്‍ അജുമല്‍, ഒമര്‍ അബ്ദുല്ല ഹുസൈന്‍, ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ  നോയല്‍ എബ്രഹാം, ഭരത് വിപിന്‍ എന്നിവരും സ്റ്റാര്‍ ഫൈനലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നു.    ചടങ്ങില്‍ മുഖ്യാതിഥി, വിശിഷ്ടാതിഥികള്‍, ക്വിസ് മാസ്റ്റര്‍മാര്‍, മെന്റര്‍മാര്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും ഇസി അംഗങ്ങളും മൊമെന്റോ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. വിജ്ഞാനപ്രദമായ ക്വിസ്സ് മത്സരം ഒരുക്കിയ റിഫ ടീമിനെയും വിദ്യാര്‍ത്ഥികളെയും പ്രിന്‍സ്  നടരാജന്‍ അഭിനന്ദിച്ചു.      Read on deshabhimani.com

Related News