അബുദാബി വാര്‍ഷിക നിക്ഷേപക സംഗമത്തിന് തുടക്കം



യുഎഇ> പന്ത്രണ്ടാമത് അബുദാബി വാര്‍ഷിക നിക്ഷേപക സംഗമം  (എഐഎം ഗ്ലോബല്‍ 2023) ഇന്ന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടങ്ങി. സംഗമത്തിലെ കേരള സ്റ്റാള്‍  യു എ ഈ നീതിന്യായ വകുപ്പ് കാബിനെറ്റ് മന്ത്രി അബ്ദുല്ലാ ബിന്‍ സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി, വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി , അബുദാബി ഇന്‍വെസ്റ്റ് മെന്റ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് തഹനൗന്‍  ബിന്‍ സയദ്  അല്‍ നഹ്യാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. യു എ ഈ യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍,പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം എ യൂസഫലി, കേന്ദ്ര ഡി പി ഐ ഐ ടി സെക്രട്ടറി ആര്‍ കെ സിങ്  എന്നിവരും കേരള സ്റ്റാള്‍ സന്ദര്‍ശിച്ചു.   നോര്‍ക്ക വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം, ഐടി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരായ ബി.ശ്രീനിവാസ്, രത്തന്‍ വി. ഖേല്‍ക്കര്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്. എഐഎം ഗ്ലോബല്‍ 2023 ഊന്നല്‍ കൊടുക്കുന്ന  അടിസ്ഥാന സൗകര്യ വികസനം, , ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം,  സാങ്കേതികവിദ്യ,  കൃഷി, ഊര്‍ജം,എന്നീവ കേരളത്തിന്റ്റെയും മുന്‍ഗണനാ   വിഷയങ്ങളാണ്.     അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.   Read on deshabhimani.com

Related News