ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു



കുവൈത്ത് സിറ്റി > ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ കുവൈത്തിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇന്റർ സ്‌കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. സ്ഥാപന ശില്പി പി എ ഇബ്രാഹിം ഹാജിയുടെ സ്‌മരണാർത്ഥം സംഘടിപ്പിക്കുന്ന ഡിബേറ്റിൽ  മീഡിയ സ്വാതന്ത്രമോ അല്ലയോ? എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കുവൈത്തിലെ 13 സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരിക്കുക. വിഷയത്തെ സംബന്ധിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി സംസാരിക്കും.ഡോ. പി എ ഇബ്രാഹിം ഹാജി അനുസ്‌മരണ പ്രഭാഷണം ഡോ. എം കെ മുനീർ നടത്തും. മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ്  ഡിബേറ്റ് ആരംഭിക്കുക. കുവൈത്തിലെ മാധ്യമ രംഗത്തും നിയമ രംഗത്തും പ്രവർത്തിക്കുന്ന 3 പേര്‍ വിധിനിർണയിക്കും. ജേതാക്കൾക്കുള്ള ട്രോഫി ശനിയാഴ്ച സമ്മാനിക്കും. അന്നു തന്നെ കഴിഞ്ഞ CBSE പൊതു പരീക്ഷയിൽ  കൂടുതൽ മാർക്ക്  നേടിയ 3 വിദ്യാർത്ഥികൾക്കുള്ള ഡോ. പി എ ഇബ്രാഹിം ഹാജി സ്‌മാരക ട്രോഫിയും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ ഡയറക്‌ടർ മലയിൽ മൂസ കോയ, പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ. കെ സലിം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോഓർഡിനേറ്റർ ശിഹാബ് നീലഗിരി, മീഡിയ കോഓർഡിനേറ്റർ അഫ്‌താബ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News