ഇന്ത്യന്‍ ക്ലബ് ഓണാഘോഷം 17 മുതല്‍

ഇന്ത്യന്‍ ക്ലബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍


മനാമ > വര്‍ണ ശബ്‌ളമായ പരിപാടികളുമായി ഇന്ത്യന്‍ ക്ലബ്ബ് ഓണം ആഘോഷിക്കും. ഈ മാസം 17 മുതല്‍ 24 വരെ ക്ലബ് പരിസരത്താണ് 'ഓണം ഫെസ്റ്റ് 2022' എന്ന പേരില്‍ ആഘോഷം നടക്കുകയെന്ന് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിരവധി സാംസ്‌കാരിക വിനോദങ്ങളും പരമ്പരാഗത കായിക മത്സരങ്ങളും ഉള്‍പ്പെടുന്ന ആഘോഷം 17ന് രാത്രി എട്ടിന് ഉദ്ഘടനം ചെയ്യും. തുടര്‍ന്ന് പിന്നണി ഗായകന്‍ ആബിദ് അന്‍വര്‍ നയിക്കുന്ന സംഗീത നിശ.    18ന് രാത്രി എട്ടിന്് തിരുവാതിര, 19 രാത്രി 8: ബഹ്‌റൈനില്‍ നിന്നുള്ള പ്രൊഫഷണല്‍ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നാടോല്‍സവം, 20 രാത്രി 8: പായസം & ഓണപ്പാട്ട്, 21 രാത്രി 8: ഓണപ്പുടവ, 22 രാത്രി 7.30: ഓണച്ചന്ത, പൂക്കള മത്സരവും വടംവലി മത്സരവും,  പിന്നണി ഗായകന്‍ സുധീഷ് യു ശശികുമാര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 23 രാത്രി 7.30: ഓണച്ചന്ത, നാദസ്വരം ഫ്യൂഷന്‍, മെഗാ മോഹിനിയാട്ടം, പിന്നണി ഗായകന്‍ രാഹുല്‍ സത്യനാഥ് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 24 രാത്രി 7.30: ഓണച്ചന്ത,  ഘോഷയാത്ര,  പ്രസീത എം ഉണ്ണിച്ചെക്കന്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ അരങ്ങേറും.    ആഘോഷങ്ങള്‍ക്കു സമാപനമായി 30 ന് പകല്‍ 2,500 പേര്‍ക്ക് ഓണസദ്യ ഒരുക്കുമെന്നും അവര്‍ അറിയിച്ചു.    മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട നമ്പറില്‍ അറിയിക്കാം. മത്സരം, ബന്ധപ്പെടേണ്ടയാള്‍, നമ്പര്‍ എന്നീ ക്രമത്തില്‍: തിരുവാതിര, പായസം, ഓണപ്പുടവ, പൂക്കളം : ജോസ്മി-33714099, ഓണപ്പാട്ട്: കെപി രാജന്‍-39509432, വടംവലി: എന്‍എസ്. ജെയിന്‍-39457727. വവിരങ്ങള്‍ക്ക്: സതീഷ് ഗോപിനാഥന്‍ നായര്‍ (34330835), സിമിന്‍ ശശി (39413750) എന്നിവരെ ബന്ധപ്പെടാം.    വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെഎം ചെറിയാന്‍, ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥന്‍ നായര്‍, ചീഫ് കോര്‍ഡിനേറ്റര്‍ സിമിന്‍ ശശി, പിആര്‍ ഗോപകുമാര്‍, ഉല്ലാസ് കര്‍ണവര്‍, അരുണ്‍ ജോസ് (ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി), ചീഫ് കോര്‍ഡിനേറ്റര്‍ സിമിന്‍ ശശി, അരുണ്‍ വിശ്വനാഥന്‍, പിആര്‍ ഗോപകുമാര്‍, സന്തോഷ് തോമസ് എന്നിവര്‍ പങ്കെടുത്തു.          Read on deshabhimani.com

Related News