ഇന്ത്യന്‍ ക്ലബ്: കെഎം ചെറിയാന്‍ പ്രസിഡന്റ്

കെഎം ചെറിയാന്‍ (പ്രസിഡന്റ്), സതീശ് ഗോപിനാഥന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), മുത്തുകൃഷ്ണ്‍ (ട്രഷറര്‍)


മനാമ > ഇന്ത്യന്‍ ക്ലബിന്റെ 2021-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെഎം ചെറിയാനെയും ജനറല്‍ സെക്രട്ടറിയായി സതീശ് ഗോപിനാഥന്‍ നായരെയും തെരഞ്ഞെടുത്തു. കെ മുത്തുകൃഷ്ണനാണ് ട്രഷറര്‍.    മറ്റു ഭാരവാഹികള്‍: സാനി പോള്‍ കൊലെങ്ങാടന്‍ (വൈസ് പ്രസിഡന്റ്), പിആര്‍ ഗോപകുമാര്‍ (അസി. ജനറല്‍ സെക്രട്ടറി), അനിഷ് വര്‍ഗീസ്(അസി. ട്രഷറര്‍), സെക്രട്ടറിമാര്‍-രാമസ്വാമി സെന്തില്‍ കുമാര്‍ (എന്റര്‍ടെയ്ന്‍മെന്റ്), ബിജോയ് കമ്പത്ത് (അസി. എന്റര്‍ടെയ്ന്‍മെന്റ്), സിഎം ജുനിത്(ബാഡ്മിന്റണ്‍), ഡോ. എംസി ജോണ്‍ (ടെന്നീസ്), റെമി പ്രസാദ് പിന്റോ(ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി), അരുണ്‍ കെ ജോസ് (ഇന്‍ഡോര്‍ ഗെയിംസ്).    ടീം ഡെമോക്രാറ്റിക്, ടീം ഡൈനാമിക് എന്നിങ്ങനെ രണ്ട് പാനലുകളില്‍ നിന്നായി 22 പേരാണ് മത്സരിച്ചത്. 11 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറിയെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. 519 അംഗങ്ങള്‍ വോട്ട്് രേഖപ്പെടുത്തി. ഷാജി ആലുക്കല്‍ റിട്ടേണിംഗ് ഓഫീസറായി.              Read on deshabhimani.com

Related News