യുഎഇ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചു



  മനാമ: യുഎഇ വിമാനങ്ങളുടെ ചാര്‍ട്ടേഡ് സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെങ്കിലും ഇക്കാര്യം യുഎഇ വിമാന കമ്പനികളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം യുഎഇ എയര്‍ ലൈന്‍സുകളുമായി വിമാനം ചാര്‍ട്ടര്‍ ചെയ്ത പ്രവാസി സംഘടനകളെ പ്രതിസന്ധിയിലാക്കി.    വന്ദേ ഭാരത് വിമാനങ്ങളില്‍ നാട്ടില്‍ നിന്നും ദുബായിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതിന് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ യുഎഇ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ വരുന്ന വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുവരുന്നത് യുഎഇ വിലക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇരു രാജ്യങ്ങളും നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ലെന്നാണ് സൂചന.                                                                                       ദിവസങ്ങളായി യുഎഇ എയര്‍ലൈന്‍സുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബായ് തുടങ്ങിയവ ഇന്ത്യയിലേക്ക് വിവിധ സംഘടനകള്‍ക്കും മറ്റുമായി ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, ഇവക്ക് ഇനി മുതല്‍ സര്‍വീസ് അനുമതി നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇവയുമായി ചേര്‍ന്നുള്ള പുതിയ ചാര്‍ട്ടേഡ് സര്‍വീസ് അപേക്ഷകള്‍ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇനി ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രം ചാര്‍ട്ടേഡ് നടത്തിയാല്‍ മതി എന്ന നിലപാടിലാണ് കേന്ദ്രം.    നേരത്തെ അനുമതി ലഭിച്ചവക്കും ഇപ്പോള്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. ഇത് പലരുടെയും യാത്ര അനിശ്ചിതത്വത്തിലാക്കി. ശനിയാഴ്ച ഉച്ചക്ക് അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടര്‍ വിമാനം ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കിയത്. അബുദബി കെഎംസിസി ചാര്‍ട്ടേഡ് ചെയ്തത ഈ വിമാനത്തില്‍ 183 യാത്രക്കാരാണ് നാട്ടില്‍ പോകാന്‍ എത്തിയിരുന്നത്. ശനിയാഴ്ച രാവിലെ ദുബായില്‍ നിന്നും മധുരയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനവും അവസാന നിമിഷം മുടങ്ങി.                           അതേസമയം, മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് തടസം ഉണ്ടായിട്ടില്ല.   Read on deshabhimani.com

Related News