50 പ്രവാസികൾക്ക്‌ സൗജന്യ ടിക്കറ്റ്‌ നൽകി ദുബായ് ഐഎംസിസി ചാർട്ടേഡ് വിമാനം



ദുബായ് > നോർക്ക ഹെൽപ്‌ ഡെസ്‌കുമായി ചേർന്ന് ഐഎംസിസി ദുബായ് ഒരുക്കിയ യാത്രാ വിമാനം 172 യാത്രക്കാരുമായി ഇന്നലെ കോഴിക്കോട്ടെത്തി. ദുബായ് അന്താരാഷ്ട്ര‌ വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നും ഫ്‌ളൈദുബായ് വിമാനത്തിലാണ് യാത്രക്കാർ നാട്ടിലെത്തിയത്. 4 മാസമായി ജോലി നഷ്ട്ടപ്പെട്ടവർ സന്ദർശന വിസയിൽ വന്നു നാടണയാൻ കഴിയാത്തവർ തുടങ്ങി  50 പേർക്ക് സൗജന്യ വിമാന ടിക്കറ്റും, 20 പേർക്ക് 50 ശതമാനം നിരക്കിളവും, 75 പേർക്ക് 25 ശതമാനം ഇളവും യാത്രക്കാർക്ക് നൽകി ഐഎംസിസി മാതൃകയായി. യാത്രക്കാർക്കുള്ള ഭക്ഷണവും, പിപിഇ കിറ്റും സംഘടന സൗജന്യമായി ഒരുക്കി. വ്യക്തികളും, സംഘടനകളും, കൂട്ടായ്‌മകളും  കോവിഡ് മഹാമാരിയെ നേരിടാൻ സമാനതകളില്ലാതെയാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനും, കോവിഡ് കാലത്തെ കഷ്‌ടതകളിൽ അന്യനെ സഹായിക്കുന്ന പ്രവർത്തനത്തിലും മികച്ച പ്രവർത്തനമാണ് ദുബായ് ഐഎംസിസിയുടെ നേതൃത്വത്തിൽ നടന്നത്. നോർക്കഹെൽപ് ഡെസ്‌കുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഐഎംസിസി മെച്ചപ്പെട്ട പ്രവർത്തനം നടത്തുകയുണ്ടായി. യുഎഇ ഐഎംസിസി പ്രസിഡണ്ടും ലോക കേരള സഭ അംഗവുമായ കുഞ്ഞാവുട്ടി ഖാദർ, വൈസ് പ്രസിഡന്റ് എൻ എം അബ്‌ദുല്ല , ജനറൽ സെക്രട്ടറി ഖാൻപാറയിൽ,സെക്രട്ടറിമാരായ റഷീദ് താനൂർ,നബീൽ അഹ്‌മ്മദ് ദുബായ് ഐ. എം.സി.സി പ്രസിഡന്റ് അഷ്‌റഫ് തച്ചറോത്, ജനറൽ സെക്രട്ടറി എം.റിയാസ്, ചാർട്ടേഡ് വിമാനത്തിന്റെ ചീഫ് കോഡിനേറ്റർ മുസ്‌തു ഏരിയാൽ, ഷെരീഫ് ബേക്കൽ,ജലീൽ കെ പടന്നക്കാട്, അഹ്‌മ്മദ് ഉപ്പ്, അഷ്റഫ് ഉടുമ്പൻതല,റഫീഖ് പാപ്പിനിശ്ശേരി, റാഫി മാങ്കോട് എന്നീ കോഡിനേറ്റർമാരും, വിവിധ പ്രവിശ്യയിലെ നേതാക്കൻമാരായ മനാഫ് കുന്നിൽ,അനീസ് റഹ്മാൻ നിർവേലി,കെ.എം കുഞ്ഞി,മുഹമ്മദ്‌ കുഞ്ഞി കൊത്തിക്കൽ,കരീം മല്ലം, ബക്കർ ഗുരുവായൂർ,യൂനിസ് അതിഞ്ഞാൽ സിയ ദിനാർ,ശമീം മൗവ്വൽ, പി.കെ ഹനീഫ്,ഉമർ കൊടുവള്ളി, ഉബൈദ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് എന്നും സംഘടനയുടെ ജനറൽ സെക്രട്ടറി ഖാൻ പാറയിൽ അറിയിച്ചു. Read on deshabhimani.com

Related News