റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

സ്‌കൂൾ പ്രിൻസിപ്പൽ മീര റഹ്‌മാൻ ചെടികൾ നട്ട് പരിപാടി ഉദ്‌ഘാടനം ചെയ്യുന്നു


റിയാദ്> റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ (IISR) ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. സ്‌കൂൾ അങ്കണത്തിലെ പൂന്തോട്ടത്തിൽ ചെടികൾ നട്ടുകൊണ്ട് പ്രിൻസിപ്പൽ മീര റഹ്‌മാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട്  ഇണങ്ങി കുറ്റമറ്റ രീതിയിൽ വരും തലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി  ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്കായി ആസൂത്രണം ചെയ്‍ത പരിപാടിയുടെ ഭാഗമായാണ് സ്‌കൂളിൽ ആഘോഷം സംഘടിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ഒരുക്കിയ ചിത്രപ്രദർശനം, കാർട്ടൂൺ പ്രദർശനം, വിവിധ വസ്‌തുക്കൾ കൊണ്ടുണ്ടാക്കിയ മോഡലുകളുടെ പ്രദർശനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കുന്നതിന്റേയും പുനഃസ്ഥാപിക്കുന്നതിന്റേയും ആവശ്യകതയെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് സ്‌കൂൾ പ്രിൻസിപൽ മീര റഹ്‌മാൻ കുട്ടികളോട് സംസാരിച്ചു. സ്‌കൂൾ സൂപ്പർവൈസർ സുജാത പ്രേംലാൽ, അധ്യാപകരായ മീനാമോൾ, ഫായിസ സുൽത്താന, ഷഹീല, ഖാൻ അഷ്‌ഫാഖ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌കൂളിലെ മറ്റ് അധ്യാപകരും,  മാനേജ്‍മെന്റ്  പ്രതിനിധികളും, നിരവധി വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News